7.5 ലിറ്റർ മദ്യം പ്രതി യിൽ നിന്നും പിടിച്ചെടുത്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു

അമ്പലപ്പുഴ: കാക്കാഴം ഓവർ ബ്രിഡ്ജിന് കിഴക്ക് മാടമ്പിൽ വീട്ടിൽ രാമചന്ദ്രൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന ശിവകുമാറിനെയാണ് അനധികൃത മദ്യ വില്പനക്കു എക്സൈസ് അറസ്റ്റ് ചെയ്തത്. നിരവധി അബ്കാരി കേസ് കളിൽ പ്രതിയാണ് ഇയാൾ. 7.5 ലിറ്റർ മദ്യം പ്രതി യിൽ നിന്നും പിടിച്ചെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പിഎം സുമേഷ് ന്റെ നേതൃത്വത്തിൽ റോയ് ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ മാരായ എം സി ബിനു, ബി എം ബിയാസ്, ജയദേവ് എന്നിവർ ആണ് പ്രതിയെ പിടിച്ചത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.