അടുത്തിടെ കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയാണ് ഇയാൾ. 

തിരുവനന്തപുരം: കൊലപാതകക്കേസിലെ പ്രതിയെ ബൈക്ക് മോഷണക്കേസിൽ അറസ്റ്റ് ചെയ്തു. ബുള്ളറ്റ് മോഷ്ടിച്ച മലയിൻകീഴ് മേപ്പൂക്കട സ്വദേശി പുത്തൻവീട്ടിൽ സജീവ് എസ് എല്ലിനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഓൾ സെയിന്റ്‌സ് ഭാഗത്തുനിന്നാണ് ഇയാൾ ബുള്ളറ്റ് മോഷ്ടിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ കേസുകൾ രജിസറ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയാണ് ഇയാൾ. അസി. കമ്മിഷണർ ഡി കെപൃഥി രാജിന്റെ നേതൃത്വത്തിൽ എസ്ഐ അഭിലാഷ് എം, സിപിഒമാരായ ഷാബു, അരുൺ എന്നിവർ ചേര്ർന്നാണ് സജീവിനെ അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred