2020 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഒന്നാം പ്രതി പ്രഭാത്, പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനത്തിനിരയാക്കിയത്.
ആലപ്പുഴ: എസ് സി വിഭാഗത്തിൽപെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍റില്‍. വെട്ടിയാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി, പടനായർകുളങ്ങര വടക്ക്, മൈത്രി നഗറില്‍ കരുണയില്‍ പ്രഭാത് (29) ആണ് റിമാന്‍റിലായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം കുറത്തികാട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍, ശൂരനാട് പതാരം സ്വദേശി ജിതിന്‍, അഖില്‍, വിഷ്ണു എന്നിവരും പ്രതികളാണ്. സംഭവത്തിലെ രണ്ടാം പ്രതി ജിതിന്‍ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
2020 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഒന്നാം പ്രതി പ്രഭാത്, പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനത്തിനിരയാക്കിയത്. മൂന്നാം പ്രതി അഖില്‍ വെട്ടിയാര്‍ കളത്തട്ട് ജംഗ്ഷനിൽ നിന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ പ്രഭാതിന്റെ കരുനാഗപ്പളളിയിലെ വീട്ടിലെത്തിച്ചു.
പിറ്റേന്ന് രാവിലെ രണ്ടാം പ്രതി ജിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയും വീഡിയോ കോളുകള്‍ ചെയ്ത് അനാവശ്യ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വച്ചും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. 2020 മെയ് മാസത്തിലെ ഒരു ദിവസം പുലര്‍ച്ചെ ഒന്നിന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പ്രഭാതും ജിതിനും വീണ്ടും പീഡിപ്പിച്ചു. പ്രഭാതിനും ജിബിനും ഒത്താശ ചെയ്തു കൊടുത്തതിനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനുമാണ് വിഷ്ണുവിനെ പ്രതി ചേര്‍ത്തത്.
