ബെം​ഗളൂരുവിൽ  ജോലി ചെയ്യുന്ന യുവതി നാട്ടിലേക്കുള്ള യാത്രക്കിടെയാണ് അതിക്രമത്തിന് ഇരയായത്.

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ ബെം​ഗളൂവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഇടുക്കി സ്വദേശിയെ കോടതി റിമാന്റ് ചെയ്തു. തൊടുപുഴ പുത്തന്‍പുരക്കല്‍ ഫൈസലിനെയാണ് താമരശേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

Read More... കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് റീൽസ് അഭ്യാസം; പെൺകുട്ടിക്കും 4 പേർക്കും എതിരെ കേസ്

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബെം​ഗളൂരുവിൽ ജോലി ചെയ്യുന്ന യുവതി നാട്ടിലേക്കുള്ള യാത്രക്കിടെയാണ് അതിക്രമത്തിന് ഇരയായത്. കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ പിന്നിലെ സീറ്റിലിരുന്ന ഇയാള്‍ ലൈംഗികമായ ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. 

Asianet News Live