Asianet News MalayalamAsianet News Malayalam

ഭർത്താവിന്‍റെ ആദ്യ ഭാര്യയെ മർദിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങി, പേര് മാറ്റി ഒളിവിൽ; 24 വർഷത്തിനുശേഷം പിടിയിൽ

ഗസറ്റിൽ രാധിക കൃഷ്ണൻ എന്ന് പേരുമാറ്റിയ സലീന തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പോത്തൻകോട് എന്നീ സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരുവിലും ഒളിവിൽ കഴിയുകയായിരുന്നു.

accused who absconded after beating her husband's first wife was arrested after 24 years vkv
Author
First Published Oct 20, 2023, 4:06 PM IST

ആലപ്പുഴ: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സലീന (50) ആണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്. പ്രതിയും ഭർത്താവും ചേർന്ന് ഭആദ്യ ഭാര്യയെ മർദിച്ചതിനു 1999ൽ വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിന് ശേഷം അറസ്റ്റ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ ഭർത്താവുമൊത്ത് മുങ്ങുകയായിരുന്നു. 

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലായിരുന്നു കുറേ കാലം താമസിച്ചത്. ഇവിടെ ഒളിവിൽ കഴിഞ്ഞുവരവെ സലീന പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ചു. തുടർന്ന് ഗസറ്റിൽ രാധിക കൃഷ്ണൻ എന്ന് പേരുമാറ്റി തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പോത്തൻകോട് എന്നീ സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരുവിലും ഒളിവിൽ താമസിക്കുകയായിരുന്നു. നിരവധി തവണ കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് സലീനയെ 2008ൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നുന്നു. ദീർഘനാളത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് വെൺമണി പൊലീസിന് വിവരം ലഭിച്ചത്. 

തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡാണ് ബെംഗളൂരുവിലെ കൊല്ലക്കടവിലെ വീട്ടിൽ എത്തി പ്രതിയെ അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ -ഹാജരാക്കി. വെൺമണി ഐഎസ്എച്ച്ഒ എ നസീർ, സീനിയർ സിപിഒമാരായ ശ്രീദേവി, റഹിം, അഭിലാഷ്, സിപിഒ ജയരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. 24 വർഷമായി മുടങ്ങികിടന്ന വിസ്താരം ഉടൻ ആരംഭിക്കും. 

Read More : ഇടിമിന്നലോടു കൂടി മഴ, 40 കി.മി വേഗതയിൽ കാറ്റ്, യെല്ലോ അലർട്ട്; 5 ദിവസത്തേക്കുള്ള മഴ സാധ്യത, പുതിയ അറിയിപ്പ്

Follow Us:
Download App:
  • android
  • ios