മൂന്നാര്‍ ടൗണിലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലുള്ള മിനി ഷോപ്പിംഗ് കോപ്ലംക്സിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കടകളില്‍ നിന്നായി മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. 

ഇടുക്കി: മൂന്നാര്‍ ടൗണിലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലുള്ള മിനി ഷോപ്പിംഗ് കോപ്ലംക്സിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കടകളില്‍ നിന്നായി മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇക്കാനഗറില്‍ താമസം ബാലകൃഷ്ണനെയാണ് മുന്നാര്‍ സി ഐ മനേഷിന്റെ നേത്രത്വത്തില്‍ പിടികൂടിയത്. 

മൂന്നാര്‍ ടൗണിലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലുള്ള ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മിനി ഷോപ്പിംഗ് കോപ്ലംക്സിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കടകളില്‍ നിന്നായി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മേഷണം നടന്നത്. മൂന്ന് കടകളില്‍ നിന്നായി 40000 രൂപയും ബാറ്ററിയുമാണ് മോഷണം പോയതെന്നായിരുന്നു പരാതി. മുന്നാര്‍ സി ഐ മനേഷിന്റെ നേത്രത്വത്തില്‍ തിങ്കളാഴ്ച്ച രാവിലെയോടെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ തന്നെ ഇക്കാ നഗറില്‍ താമസം ബാലകൃഷ്ണനെ പോലിസ് പിടികൂടി.ഇയാളുടെ കൈയില്‍ നിന്നും 14000 രൂപയും മോഷ്ടിച്ച ബാറ്ററിയും കണ്ടെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍മരായ ചന്ദ്രന്‍. മുരളിധരന്‍. ഷാജി എന്നിവരും പ്രതിയെ പിടി കുടിയ സംഘത്തില്‍ ഉണ്ടായിരുന്നു.പ്രതിയെ ദേവികുളം കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു.