ചെങ്ങന്നൂര്‍ വള്ളക്കടവിൽ മാലിന്യം തള്ളുന്നത് മൂലം പൊറുതി മുട്ടി നാട്ടുകാര്‍. ഒരിക്കല്‍ കുടിക്കാനും കുളിക്കാനുമെല്ലാം ഉപകരിച്ചിരുന്ന അച്ചന്‍കോവിലാറിന്റെ ഈ ഭാഗത്ത് മാലിന്യം അടിഞ്ഞ് ഒഴുക്ക് പോലും തടസ്സപ്പെട്ടിരിക്കുകയാണ്.

ആലപ്പുഴ: ചെങ്ങന്നൂര്‍ വള്ളക്കടവിൽ മാലിന്യം തള്ളുന്നത് മൂലം പൊറുതി മുട്ടി നാട്ടുകാര്‍. ഒരിക്കല്‍ കുടിക്കാനും കുളിക്കാനുമെല്ലാം ഉപകരിച്ചിരുന്ന അച്ചന്‍കോവിലാറിന്റെ ഈ ഭാഗത്ത് മാലിന്യം അടിഞ്ഞ് ഒഴുക്ക് പോലും തടസ്സപ്പെട്ടിരിക്കുകയാണ്.

ചെങ്ങന്നൂര്‍ വള്ളക്കടവില്‍ 10 വര്‍ഷം മുമ്പ് വരെ ശുദ്ധജലമാണ് ലഭിച്ചിരുന്നത്. കുടിക്കാനും കുളിക്കാനുമെല്ലാം നാട്ടുകാരുടെ ആശ്രയം. എന്നാല്‍ ചെറിയനാട് പഞ്ചായത്തിന്റെ അനാസ്ഥ അച്ചന്‍കോവിലാറിന്റെ ഈ ഭാഗത്തെ മാലിന്യം തള്ളാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്. കൊല്ലകടവിലെ മാത്രമല്ല, കായംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മീന്‍വണ്ടിയിലെ മാലിന്യം തള്ളുന്നതും ഇവിടെയാണ്. അറവ് മാലിന്യങ്ങളും രാത്രിയുടെ മറവില്‍ ഇവിടെ തള്ളുന്നു. ഇതെല്ലാം അടിഞ്ഞുകൂടി വെള്ളത്തിന് ഒഴുക്ക് പോലും ഇല്ലാതായെന്ന് നാട്ടുകാര്‍ പറയുന്നു.

പഞ്ചായത്തിലെ 15 വാര്‍ഡുകളിലേക്ക് ഇവിടെ നിന്നാണ് വെള്ളം പമ്പ് ചെയ്ത് കുടിവെള്ള ടാപ്പുകളെത്തിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ജലം കുടിച്ചാല്‍ മാരകരോഗങ്ങള്‍ ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഏറെ നാളായി നാട്ടുകാര്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുന്നു. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പരാതി.

YouTube video player