സ്കൂളിന്‍റെ രണ്ട് ഏക്കറില്‍ അധികം സ്ഥലമാണ് തട്ടിയെടുത്തത്. പനയാല്‍ ജിഎല്‍പി സ്കൂളിന്‍റെ പേരില്‍ 1981 ല്‍ പതിച്ച് നല്‍കിയത് 3.83 ഏക്കര്‍ സ്ഥലമാണ്. എന്നാല്‍, ഇപ്പോഴുള്ളത് 1.62 ഏക്കര്‍ സ്ഥലം മാത്രം. 2.21 ഏക്കര്‍ നഷ്ടമായത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു
കാസര്‍കോട്: കാസര്‍കോട് പനയാല്‍ ജിഎല്‍പി സ്കൂളിന്‍റെ കൈയേറിയ ഭൂമി തിരിച്ച് പിടിക്കാന്‍ നടപടിയാവുന്നു. വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയതായി എംഎല്‍എ സി എച്ച് കുഞ്ഞമ്പു പറഞ്ഞു. സ്കൂളിന്‍റെ രണ്ട് ഏക്കറില്‍ അധികം സ്ഥലമാണ് തട്ടിയെടുത്തത്. പനയാല്‍ ജിഎല്‍പി സ്കൂളിന്‍റെ പേരില്‍ 1981 ല്‍ പതിച്ച് നല്‍കിയത് 3.83 ഏക്കര്‍ സ്ഥലമാണ്.
എന്നാല്‍, ഇപ്പോഴുള്ളത് 1.62 ഏക്കര്‍ സ്ഥലം മാത്രം. 2.21 ഏക്കര്‍ നഷ്ടമായത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. സ്ഥലം തിരിച്ച് പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ സി എച്ച് കുഞ്ഞമ്പു പരാതി നല്‍കിയതോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയതായി എംഎല്‍എ പറഞ്ഞു. സ്കൂളിന്‍റെ സ്ഥലം നഷ്ടപ്പെട്ടത് സംബന്ധിച്ച് പിടിഎ ഭാരവാഹികള്‍ നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായതോടെ നഷ്ടമായ ഭൂമി ഇനിയെങ്കിലും തിരിച്ച് പിടിക്കാനാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
