രാവിലെ ആരംഭിച്ച ഉപരോധത്തിൽ നാട്ടുകാരും പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ പങ്കെടുത്തു.
കാസർകോട്: കാസർഗോഡ് പൊയിനാച്ചി മയിലാട്ടിയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ പ്ലാന്റ് നാട്ടുകാർ ഉപരോധിക്കുന്നു. മയിലാട്ടിയിൽ മേൽപ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. നിലവിലുള്ള ഡ്രൈനേജ് അടിപ്പാതയായി വിപുലീകരിക്കുക, ജംഗ്ഷനിൽ ഉള്ള വാഹനങ്ങൾക്ക് ഹൈവേയിൽ കയറാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മൈലാട്ടി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്ലാന്റ് ഉപരോധിക്കുന്നത്. രാവിലെ ആരംഭിച്ച ഉപരോധത്തിൽ നാട്ടുകാരും പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ പങ്കെടുത്തു.

