യാത്രക്കിടെ യുവതി ഫോണിലൂടെ മറ്റ് പ്രതികൾക്ക് മെസ്സേജ് നൽകി പാലക്കാട്ടേക്ക് വിളിച്ച് വരുത്തി. അലോനയുടെ ഫോൺ സന്ദേശം കിട്ടിയതോടെ മറ്റു പ്രതികൾ ഇവർ താമസച്ചിരുന്ന പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്ക് അടുത്തുള്ള ഹോട്ടലൽ റൂമിലേക്ക് അതിക്രമിച്ച് കയറി. ഇതോടെയാണ് താൻ ഹണിട്രാപ്പിൽ കുടുങ്ങിയത് യുവാവ് തിരിച്ചറിഞ്ഞത്.

തൃ​ശൂ​ർ: ഹ​ണി ട്രാ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ത്തും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേസിൽ യു​വ​തി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. പ​രാ​തി​ക്കാ​ര​നാ​യ പു​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ പെ​ൺ​സു​ഹൃ​ത്ത്​ മാ​ന്ദാ​മം​ഗ​ലം ഒറ്റക്കുന്നി​ൽ വീ​ട്ടി​ൽ അ​ലോ​ന (19), അ​ലോ​ന​യു​ടെ സു​ഹൃ​ത്ത്​ ക​ല്ലൂ​ർ അ​റ​ങ്ങാ​ശ്ശേ​രി വീ​ട്ടി​ൽ ജോ​യ​ൽ (20), തൃ​ശൂ​ർ മാ​ന്ദാ​മം​ഗ​ലം മു​രി​ക്കി​ൻ​പ്പാ​റ വാ​ക​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ ലി​ഷ (40), കൂ​ർ​ക്ക​ഞ്ചേ​രി വ​ടൂ​ക്ക​ര ക​ള​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ ആ​ഷി​ദ് (32), പാ​ല​ക്കാ​ട് യാ​ക്ക​ര ച​ട​നാം​കു​റി​ശ്ശി മൈ​ത്രി​ന​ഗ​റി​ലെ അ​ൻ​സാ​ർ (26) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്. ഒ​ക്ടോ​ബ​ർ 10നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം.

ഹ​ണി ​ട്രാ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ അ​ലോ​ന​ പു​ത്തൂ​ർ സ്വ​ദേ​ശി​യുമായി ഇയാളുടെ കാ​റി​ൽ പാ​ല​ക്കാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നുവെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ നിന്നുമാണ് അലോന കാറിൽ കയറിയത്. യാത്രക്കിടെ യുവതി ഫോണിലൂടെ മറ്റ് പ്രതികൾക്ക് മെസ്സേജ് നൽകി പാലക്കാട്ടേക്ക് വിളിച്ച് വരുത്തി. അലോനയുടെ ഫോൺ സന്ദേശം കിട്ടിയതോടെ മറ്റു പ്രതികൾ ഇവർ താമസച്ചിരുന്ന പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്ക് അടുത്തുള്ള ഹോട്ടലൽ റൂമിലേക്ക് അതിക്രമിച്ച് കയറി. പിന്നീട് ഇവർ പുത്തൂർ സ്വദേശിയെ ദേഹോപദ്രവം ഏല്പിക്കുകയും കാറിന്റെ താക്കോൽ, പഴ്സ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചു വാങ്ങുകയും ചെയ്തു.

തുടർന്ന് യുവാവ് അലോനക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിൽ പകർത്തി. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്‍റെ പഴ്സിൽ ഉണ്ടായിരുന്ന 9000 രൂപ കൈക്കലാക്കി. പിന്നീട് ഗൂഗിൾ പേ വഴി 16,500 രൂപയും തട്ടിയെടുക്കുകയും ചെയ്തു. കൂടാതെ രണ്ട് ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ഫോട്ടോകളും വീഡിയോകളും ഭാര്യക്ക് അയച്ച് കൊടുക്കുമെന്നും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. പണം ചോദിച്ച് ഭീഷണി തുടർന്നതോടെ പുത്തൂർ സ്വദേശിയായ യുവാവ് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രണ്ടു പ്രതികളെ കുട്ടനെല്ലൂരിൽ നിന്നും പിടികൂടുകയും ഇവര ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ മാന്നാമംഗലം, വടൂക്കര, പാലക്കാട് എന്നീ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയുമായിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ്ന്റെ നിർദ്ദേശപ്രകാരം 12 മണിക്കൂറിനുള്ളിൽ അതിസാഹസികമായി പ്രതികളെ പിടികൂടിയത്.