ഓണനാളുകളില്‍ കോട്ടയം ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച  1260 പേര്‍ക്കെതിരെ നടപടി

കോട്ടയം: ഓണനാളുകളില്‍ കോട്ടയം ജില്ലയില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ച 1260 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ വില്ലേജ് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 970 വ്യക്തികള്‍ക്കും 290 വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാമൂഹിക അകലം പാലിക്കാതിരുന്നതിനും പൊതുസ്ഥലത്ത് കൂട്ടം കൂടിയതിനും മാസ്‌ക് ധരിക്കാതിരുന്നതിനും ഉള്‍പ്പെടെ 371 പേര്‍ക്ക് പിഴ ചുമത്തി. 511 പേര്‍ക്ക് താക്കീതു നല്‍കി. 88 കേസുകൾ രജിസ്റ്റര്‍ ചെയ്തു. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ എഴുതി സൂക്ഷിക്കാതിരുന്നതുൾപ്പെടെയുള്ള ലംഘനങ്ങൾക്ക് 53 വ്യാപരികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.