Asianet News MalayalamAsianet News Malayalam

സാംസ്കാരിക പ്രവർത്തകൻ അഷ്റഫ് മലയാളി അന്തരിച്ചു

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എ എ മലയാളിയുടെ മകനാണ്. 

Activist Ashraf Malayali dies at 52
Author
Palakkad, First Published Nov 11, 2021, 12:37 PM IST

പാലക്കാട്: സാംസ്കാരിക പ്രവർത്തകൻ അഷ്റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എ എ മലയാളിയുടെ മകനാണ്. സാംസ്കാരിക സാമൂഹിക രം​ഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു.

എസ് ശാരദക്കുട്ടിയുടെ കുറിപ്പ്

എപ്പോഴെങ്കിലും എന്റെ ഫോട്ടോ എടുക്കുമെന്നു വാക്കു തന്നിരുന്നു. നടന്നില്ല പക്ഷേ പല തവണ ചിത്രം വരച്ച് അയച്ചു തന്നു . തമ്മിൽ കാണും കാണുമെന്ന് പരസ്പരം ഉറപ്പിച്ചിരുന്നു. 
വിശ്വസിക്കുന്ന പാർട്ടിയെ  വിമർശിച്ചാൽ രോഷം മറച്ചുവെക്കുമായിരുന്നില്ല. ആശയ ഐക്യം ഉള്ളപ്പോഴെല്ലാം പരമാവധി അത് ചിത്രം സഹിതം പ്രചരിപ്പിച്ചു. സുഹൃത്തേ നിങ്ങൾ തയ്യാറാക്കിത്തന്ന ചിത്രങ്ങളല്ലാതെ നമ്മൾ ഒരുമിച്ചൊരു ചിത്രം പോലുമില്ലല്ലോ. വഴക്കിടാനും ഐക്യപ്പെടാനും ഇനി അഷ്റഫ് മലയാളി ഇല്ല . വിട പറയാനൊന്നും വയ്യ എന്റെ സുഹൃത്തേ😭😭

Follow Us:
Download App:
  • android
  • ios