നടൻ സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
തുറവൂർ-തൈക്കാട്ടുശേരി റൂട്ടിൽ വെച്ചാണ് അപകടം. ഗോവിന്ദ കുറുപ്പും ഭാര്യ ശോഭന കുമാരിയും സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.
ആലപ്പുഴ: നടൻ സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ പൂച്ചാക്കൽ മീനാക്ഷി വീട്ടിൽ ഗോവിന്ദ കുറുപ്പ് (75) ആണ് മരിച്ചത്. തുറവൂർ-തൈക്കാട്ടുശേരി റൂട്ടിൽ വെച്ചാണ് അപകടം. ഗോവിന്ദ കുറുപ്പും ഭാര്യ ശോഭന കുമാരിയും സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. പൂച്ചാക്കലില്‍ നിന്ന് തുറവൂരിലേക്ക് വരികയായിരുന്നു ഇരുവരും. ഇന്ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം.