Asianet News MalayalamAsianet News Malayalam

മാലിന്യം ചൂണ്ടിക്കാണിച്ചതിന് വിദ്യാര്‍ത്ഥികളെ മുറിയില്‍ നിന്ന് പുറത്താക്കി ആശുപത്രി സൂപ്രണ്ട്; വീഡിയോ വൈറല്‍

ചെറിയൊരു കുപ്പിയുടെ അടപ്പിലെ വെള്ളം പോലും മറിച്ച് കളയാന്‍ പറയുന്ന സര്‍ക്കാര്‍, എന്നാല്‍ അതേ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു നേര്‍ക്കാഴ്ച്ചയായി വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് വീഡിയോ. ആശുപത്രി മാലിന്യം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികളെ സൂപ്രണ്ട് മുറിയില്‍ നിന്നും പുറത്താക്കി. 

adoor general hospital virual video about waste issue
Author
Adoor, First Published May 11, 2019, 8:55 AM IST


പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യ പ്രശ്നം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികളെ സൂപ്രണ്ട് മുറിയില്‍ നിന്ന് പിടിച്ച് പുറത്താക്കി. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിന്‍റെ കസിനെ കാണാനായിരുന്നു ഫര്‍സാന പര്‍വിനും സുഹൃത്ത് ജയകൃഷ്ണനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയത്. രോഗികളെ കിടക്കുന്ന വാര്‍ഡിലെ ദുര്‍ഗന്ധത്തെ കുറിച്ചന്വേഷിച്ചപ്പോളാണ് ആശുപത്രിയിലെ മാല്യനത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. 

തുടര്‍ന്ന് ഫര്‍സാന ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. ആശുപത്രി ഏങ്ങനെ വൃത്തിയുള്ളതായി സൂക്ഷിക്കണം ?  അനുഭാവ പൂര്‍ണ്ണവും മാന്യവുമായ പരിചണം ലഭിക്കുന്നതിനുള്ള അവകാശത്തെ കുറിച്ചും രോഗികളും കൂട്ടുകിടക്കുന്നവരും പാലിക്കേണ്ട കടമകള്‍ / ഉത്തരവാദിത്വം /  അവകാശങ്ങള്‍ എന്നീങ്ങനെ തുടങ്ങി ആശുപത്രിയിലെഴുതിയ ബോര്‍ഡുകള്‍ ചൂണ്ടിക്കാണിച്ചാണ് ഫര്‍സാന തന്‍റെ വീഡിയോ ലൈവ് തുടങ്ങുന്നത്. 

തുടര്‍ന്ന് രോഗികിടക്കുന്ന പേ വാര്‍ഡിന് പുറത്തുള്ള മാലിന്യ കൂമ്പാരം ചൂണ്ടിക്കാണിക്കുന്നു. മുറിക്ക് കുറച്ച് ദൂരെയായാണ് മോര്‍ച്ചറി. അവിടെ നിന്നുള്ള മാലിന്യവും മറ്റ് ആശുപത്രി മാലിന്യങ്ങളും പേ വാര്‍ഡിന് പുറകിലായി കൂട്ടിയിട്ടത് വീഡിയോയില്‍ ദൃശ്യമാണ്. 

സെപ്റ്റിക്ക് ടാങ്കിലെ വെള്ളം ഓവര്‍ഫോ ചെയ്ത് വരുന്നതാണെന്നും ചതുപ്പായതിനാല്‍ മാലിന്യം താഴ്ന്നു പോകാത്തതാണെന്നും സൂപ്രണ്ട് പ്രതികരിക്കുന്നു. ഇവിടത്തെ മാലിന്യപ്രശ്നം ഇപ്പോഴുണ്ടായതല്ലെന്നും നേരത്തെയുള്ളതാണെന്നും ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാണെന്നും അദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നു. എന്നാല്‍ വീഡിയോ ലൈവാണ് എന്ന് പറയുന്നതോടെ സൂപ്രണ്ട്, സെക്യൂരിറ്റിയോട് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 
 

 

Follow Us:
Download App:
  • android
  • ios