Asianet News MalayalamAsianet News Malayalam

പതിനൊന്നാം വയസിലെ തമാശ സീരിയസായപ്പോള്‍ അടൂര്‍ സ്വദേശി നടത്തിയത് ഗിന്നസ് റെക്കോര്‍ഡ് പ്രകടനം

രണ്ടുമണിക്കൂറും മൂന്നു മിനിറ്റും എട്ടും സെക്കൻഡുമായിരുന്നു അശ്വിന്റെ വിസ്മയപ്രകടനം. 260 ഗ്രാം ഭാരവും 23 സെന്‍റീമീറ്റര്‍ വ്യാസവുമുള്ള പാത്രം ഉപയോഗിച്ചായിരുന്നു പ്രകടനം. 

adoor native youth bags Guinness record by spinning plate in finger tip
Author
Adoor, First Published May 22, 2019, 10:14 AM IST

അടൂര്‍: പതിനൊന്നാം വയസിലെ തമാശ രജനി സിനിമയെ തുടര്‍ന്ന് സീരിയസായതിന് പിന്നാലെ കടമ്പനാട് സ്വദേശി നേടിയത് ഗിന്നസ് റെക്കോര്‍ഡ്. വിരൽത്തുമ്പിൽ നിര്‍ത്താതെ രണ്ടുമണിക്കൂറിലേറെ സ്റ്റീൽ പ്ലേറ്റ് കറക്കിയാണ് അടൂര്‍ കടമ്പനാട് സ്വദേശി അശ്വിൻ ഗിന്നസ് റെക്കോ‍ഡിലേയ്ക്കെത്തുന്നത്. തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തിലായിരുന്നു അശ്വിന്‍റെ വിസ്മയ പ്രകടനം. 

രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ടൈം വാച്ചര്‍മാരുടേയും സാന്നിധ്യത്തിലാണ് അശ്വിൻ നടുവിരലിൽ സ്റ്റീൽ പ്ലേറ്റ് കറക്കിയത്. രണ്ടുമണിക്കൂറും മൂന്നു മിനിറ്റും എട്ടും സെക്കൻഡുമായിരുന്നു അശ്വിന്റെ വിസ്മയപ്രകടനം. 260 ഗ്രാം ഭാരവും 23 സെന്‍റീമീറ്റര്‍ വ്യാസവുമുള്ള പാത്രം ഉപയോഗിച്ചായിരുന്നു പ്രകടനം. ദില്ലി സ്വദേശി ഹിമാൻഷു ഗുപ്തയുടെ ഒരു മണിക്കൂര്‍ പത്തുമിനിറ്റ് മുപ്പത് സെക്കൻഡിന്‍റെ പ്രകടനം അശ്വിന് സ്വന്തം പേരിലാക്കാൻ ഇനി ആവശ്യമായത് ഗിന്നസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ്. 

പതിനൊന്നാം വയസ്സിൽ നോട്ടുബുക്ക് വിരൽത്തുമ്പിൽ കറക്കിത്തുടങ്ങിയ പ്രയത്നമാണ് ഗിന്നസ് റെക്കോഡിന്‍റെ വക്കോളമെത്തിയത്. ചന്ദ്രമുഖി സിനിമയിൽ രജനീകാന്ത് വിരൽത്തുമ്പിൽ പ്ലേറ്റ് കറക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വിസ്മയപ്രകടനം അശ്വിൻ ഗൗരവത്തിലെടുത്തത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അശ്വിൻ പിഎസ്സി പരിശീലനത്തിന്റെ തിരക്കിനിടയിലാണ് വിസ്മയ പ്രകടനം നടത്തിയത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios