കഴിഞ്ഞ വര്‍ഷം വരെ പല ദിവസങ്ങളിലും അരിക്കൊമ്പനെ ഭയന്ന് ഇവര്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.

ഇടുക്കി: ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ പിടികൂടി മാറ്റിയതോടെ ബിഎല്‍ റാമിലെ വിദ്യാര്‍ത്ഥികളും ആശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം വരെ പല ദിവസങ്ങളിലും അരിക്കൊമ്പനെ ഭയന്ന് ഇവര്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.

ചിന്നക്കനാലിലെ സ്‌കൂളില്‍ ആറാം ക്ലാസിലാണ് ഹരീഷ്. കൂട്ടുകാരായ രോഹിത് മൂന്നാം ക്ലാസുകാരനാണ്. വെട്രി സെല്‍വന്‍ അഞ്ചാം ക്ലാസിലും അനന്തു നാലാം ക്ലാസിലും. ഇവര്‍ നാലു പേരോടൊപ്പം നിരവധി കുട്ടികളാണ് രണ്ടു പഞ്ചായത്തുകളിലെ സ്‌കൂളുകളിലായി പഠിക്കുന്നത്. ബിഎല്‍ റാമില്‍ നിന്നും ചിന്നക്കനാല്‍ സ്‌കൂളിലേക്കുള്ള വഴി മുടക്കിയിരുന്ന അരിക്കൊമ്പനെ പിടികൂടിയതോടെ സ്ഥിതിയാകെ മാറി.

അരിക്കൊമ്പന്‍ ദൗത്യം മൂലം ഒരു മാസത്തെ അവധിക്കാലവും നഷ്ടപ്പെട്ടു. ബാക്കിയുള്ള ദിവസങ്ങളിലെ കളിയും ചിരിയുമൊക്കെ മാറ്റി എല്ലാവരും അടുത്ത ദിവസം സ്‌കൂളിലേക്ക് പോയിത്തുടങ്ങും, അരിക്കൊമ്പനെ പേടിക്കാതെ. ചക്കക്കൊമ്പനും മൊട്ടവാലനുമൊന്നും അടുത്ത ദിവസങ്ങളിലൊന്നും വഴി മുടക്കില്ലെന്നാണ് ഇവരുടെയും മാതാപിതാക്കളുടെയും കണക്കു കൂട്ടല്‍. തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന അറിവ് ചെറിയ ആധിയിലുമാക്കിയിട്ടുണ്ട്.

ഗതാ​ഗതക്കുരുക്കിനിടെ ഉച്ചഭക്ഷണം കഴിച്ച് തീർക്കുന്ന ബസ് ഡ്രൈവർ, വൈറലായി ദൃശ്യം

YouTube video player

YouTube video player