തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കാട്ടുപുറം  മൂർത്തിക്കാവ്, ചരുവിള പുത്തൻ വീട്ടിൽ ജംഷാദ്(35) ആണ് ആത്മഹത്യ ചെയ്തത്. പോങ്ങനാട് ഒരു സൗണ്ട് ഏജന്‍സിയിലെ ജീവനക്കാരനായിരുന്ന ജംഷാദ്. ലോക്ക് ഡൗണായതിന് ശേഷം ലൈറ്റ് ആന്‍റ് സൗണ്ട് മേഖലയിൽ തൊഴിൽ ഇല്ലാതായതിന് ശേഷം സാമ്പത്തികമായി വളരെയധികം പ്രയാസം അനുഭവിച്ച് വരികയായിരുന്നു.

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്  അടിയന്തരമായി പലിശ രഹിത വായ്പയും മറ്റു അടിയന്തര സഹായങ്ങളും ലഭ്യമാക്കണമെന്ന് കെ.എസ്.എൽ.എ പ്രസിഡൻറ്  രാജേഷ് കുമാർ ആവശ്യപ്പെട്ടു. സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ ഇനിയും ഇതുപോലുള്ള ആത്മഹത്യകൾ  കാണേണ്ടി വരും എന്നുള്ള ഭീതിയിലാണ് എല്ലാവരുമെന്നും രാജേഷ് കുമാർ പറഞ്ഞു.