പതിവുള്ള മേച്ചിലിനിടയില്‍ പതിവില്ലാത്ത അതിഥിയെ കണ്ട പശുക്കള്‍ ആദ്യമൊന്ന് പകച്ചെങ്കിലും വരവ് ദുരുദ്ദേശത്തോടെയല്ലെന്ന് തെളിഞ്ഞതോടെ കാടിന്‍റെ വന്യതയും നാടിന്‍റെ നന്മയും തമ്മിലുള്ള സൗഹൃദ കാഴ്ച്ചയ്ക്ക് ഒരേ ഭാവമായിരുന്നു. മൂന്നാര്‍ പെരിയവര മൈതാനത്തായിരുന്നു കൗതുകമുണര്‍ത്തുന്ന കാഴ്ച. പെരിയവര ഫുട്‌ബോള്‍ മൈതാനത്ത് പതിവ് പോലെ പശുക്കള്‍ മേയുന്നതിനിടയിലാണ് ഒറ്റയാന്‍ എത്തിയത്. 


ഇടുക്കി: പതിവുള്ള മേച്ചിലിനിടയില്‍ പതിവില്ലാത്ത അതിഥിയെ കണ്ട പശുക്കള്‍ ആദ്യമൊന്ന് പകച്ചെങ്കിലും വരവ് ദുരുദ്ദേശത്തോടെയല്ലെന്ന് തെളിഞ്ഞതോടെ കാടിന്‍റെ വന്യതയും നാടിന്‍റെ നന്മയും തമ്മിലുള്ള സൗഹൃദ കാഴ്ച്ചയ്ക്ക് ഒരേ ഭാവമായിരുന്നു. മൂന്നാര്‍ പെരിയവര മൈതാനത്തായിരുന്നു കൗതുകമുണര്‍ത്തുന്ന കാഴ്ച. പെരിയവര ഫുട്‌ബോള്‍ മൈതാനത്ത് പതിവ് പോലെ പശുക്കള്‍ മേയുന്നതിനിടയിലാണ് ഒറ്റയാന്‍ എത്തിയത്. 

ഒറ്റയാന്‍ എത്തിയതോടെ ആദ്യമൊന്ന് പകച്ചെങ്കിലും വരവ് ആക്രമണത്തിനല്ലെന്ന് ബോധ്യപ്പെട്ടതോടെ ഗ്രൗണ്ടില്‍ തെളിഞ്ഞത് രസക്കാഴ്ചകളായിരുന്നു. പശുക്കളോടൊപ്പം ആനയെ കണ്ടതോടെ നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൗതുകക്കാഴ്ച ആവേശമായി. ദാഹിച്ചു വലഞ്ഞ കാട്ടാന പെരിയവാര പുഴയിലെ വെള്ളം കുടിയ്ക്കുന്നതിനിടയിലാണ് പശുക്കളെ കണ്ടത്. 

പശുക്കളുടെ അടുത്തെത്തിയ കാട്ടാന ഏറെ സമയം പശുക്കളുടെ മധ്യത്തില്‍ ചിലവഴിച്ചു. കാടിന്‍റെ തലയെടുപ്പുമായി തങ്ങളുടെ അടുത്തേക്ക് വന്ന കാട്ടാനയുടെ ഗാംഭീര്യം ആസ്വദിക്കാന്‍ കിട്ടിയ അവസരം പശുക്കള്‍ പാഴാക്കിയതുമില്ല. കുട്ടികള്‍ ഓടിക്കളിക്കുന്നത് പോലെ പശുക്കളും കാട്ടാനയും ഓടിക്കളിക്കുന്ന കാഴ്ച നിരവധി പേര്‍ മൊബൈലില്‍ ഒപ്പിയെടുക്കുകയും ചെയ്തു.