പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. നല്ലശിങ്ക ഊരിലെ രാജമ്മ, നഞ്ചൻ ദമ്പതികളുടെ 21 ദിവസം പ്രായമുള്ള ആൺക്കുട്ടിയാണ് മരിച്ചത്. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഏഴാം മാസത്തിലാണ് രാജമ്മ പ്രസവിച്ചത്. ശസ്ത്രക്രിയയായിരുന്നു. ഈ വർഷം അട്ടപ്പാടിയിൽ മരിക്കുന്ന ഏഴാമത്തെ നവജാത ശിശുവാണിത്.