വയനാട്: വയനാട് നിരവിൽപുഴയിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. 

കോളനിയിലെ അനീഷ്, രാമൻ എന്നിവരുടെ വീടുകളിൽ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന് സ്ത്രീകളും, രണ്ട് പുരുഷൻമാരുമാണ് വന്നത്. ഇവർ വീടുകളിൽ നിന്നും അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങിയെന്ന് വീട്ടുകാർ പറയുന്നു. അരമണിക്കൂറോളം ഇവർ രണ്ട് സംഘങ്ങളായി ഇരുവീടുകളിലും ചിലവഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് വന്നതെന്നാണ് സൂചന.