കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തുടർച്ചയായ ഏഴാംദിവസം നടന്ന പരിശോധനയിലും മൊബൈൽഫോണുകൾ കണ്ടെടുത്തു.  മൂന്ന് ഫോണുകളും ചാർജറുകളുമാണ് ഇന്ന് കണ്ടെടുത്തത്. കിണറിൽ ഉപേക്ഷിച്ച നിലയിലായിരുന്നു രണ്ട് ഫോണുകൾ. 44  മൊബൈല്‍ ഫോണുകളാണ് ഇതുവരെ ജയിലില്‍ നിന്നും പിടികൂടിയത്. ഫോണുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയിൽ മാറ്റുന്നതും സെല്ലുകൾ മാറ്റുന്നതും തുടരുകയാണ്.

ജൂൺ 30 വരെ എല്ലാ ദിവസവും ജയിലുകളില്‍ പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിർദ്ദേശം. 

ജയിൽ ഡിജിപിയുടെ തന്നെ നേതൃത്വത്തിൽ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ്  സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച  തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.