റോഡിലൂടെ നടന്നു വരികയായിരുന്ന നാട്ടുകാരനെ കണ്ട് കടകള്‍ തുറക്കാന്‍ ഉപയോഗിച്ച പാര, കൊടുവാള്‍ എന്നിവ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു

കോഴിക്കോട്: വ്യാപാരികളെയും പൊലീസിനെയും വലച്ച് താമരശേരിയില്‍ വീണ്ടും മോഷണ പരമ്പര. ചുങ്കത്തെ നിരവധി കടകളിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. ചുങ്കം കെജി സ്റ്റോര്‍, ഹില്‍വാലി റോഡിലെ ഇകെഎച്ച് ഇന്‍ട്രസ്റ്റീല്‍, കെ.കെ. ഫ്‌ലോര്‍ മില്‍, ഐ ഡെക്ക് അലുമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലര്‍ച്ചെ 4.30 ന് ഹില്‍വാലി റോഡിലൂടെ നടന്നു വരികയായിരുന്ന നാട്ടുകാരനെ കണ്ട് കടകള്‍ തുറക്കാന്‍ ഉപയോഗിച്ച പാര, കൊടുവാള്‍ എന്നിവ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. നേരത്തെ, കാരാടിയിലും ടൗണിലെ ചില സ്ഥലങ്ങളിലും മോഷണം നടന്നിരുന്നു.

ഇതില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വീണ്ടും മോഷണം നടന്നതോടെ ടൗണില്‍ രാത്രി പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. താമരശേരി പൊലിസ് അന്വേഷണം ആരംഭിച്ചു.