Asianet News MalayalamAsianet News Malayalam

മൂന്നാര്‍ മേഖലയില്‍ 80000 ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് കൃഷി വകുപ്പ്

  • ഈ വര്‍ഷം രണ്ട് സീസണുകളിലായി 40000 ടണ്‍ പച്ചക്കറി മൂന്നാര്‍ മേഖലയില്‍ ഉത്പാദിപ്പിച്ചു
  • ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കൃഷി മന്ത്രി
  • പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഗ്രാന്റീസ് മരങ്ങള്‍ വെട്ടിമാറ്റണമെന്നും മന്ത്രി
agricultural department aims 80000 ton vegetable production in munnar
Author
Munnar, First Published Sep 25, 2019, 11:20 AM IST

ഇടുക്കി: മൂന്നാര്‍ മേഖലയില്‍ നിന്ന് 80000 ടണ്‍ പച്ചക്കറി ഉത്പാദനം കൃഷി വകുപ്പ്  ലക്ഷ്യമിടുന്നു.  മൂന്നാറിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 80000 ടണ്‍ പച്ചക്കറിയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാറാണ് അറിയിച്ചത്.

ഈ വര്‍ഷം രണ്ട് സീസണുകളിലായി 40000 ടണ്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് പ്രത്യേക കാര്‍ഷിക മേഖലയായി മൂന്നാറിനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ജലസേചനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വനം വകുപ്പിന്റ സഹകരണത്തോടെ പ്രകൃതി ദത്ത തടയണകള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ ആറു തവണ വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ എത്തിയത് സര്‍ക്കാരിന്‍റെ ഉറച്ച തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

മൂന്നാര്‍ മേഖലയുടെ പരിസ്ഥിതിക്ക് ദോഷം ചെയ്തു കൊണ്‍ണ്ടിരിക്കുന്ന ഗ്രാന്റീസ് മരങ്ങള്‍ വെട്ടിമാറ്റുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ ജലദൗര്‍ലഭ്യത്തിനു പ്രധാന കാരണങ്ങളിലൊന്ന് ഗ്രാന്റീസ് മരങ്ങളാണ്. ഇക്കാര്യത്തില്‍ വനം വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios