മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് കൃഷികൾ നശിച്ചു. ചെന്നിത്തല ഒന്നാം വാർഡിൽ തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി തേവർകടവ് ജങ്ഷന് സമീപം വെള്ളായിൽ വീട്ടിൽ അനിലിൻറെ വീട്ടുപരിസരത്ത് നിന്ന കൂറ്റൻ തേക്കുമരമാണ് ഇന്ന് വൈകിട്ട് നാലിനുണ്ടായ ശക്തമായ കാറ്റിൽ നിലംപൊത്തിയത്. 

Read more: കാനയില്ലാതെ റോഡ് ഉയരംകൂട്ടി നിർമിച്ചു; മഴക്കാലത്ത് വീടുകൾ വെള്ളത്തിലാകുമെന്ന ആശങ്കയിൽ നാട്ടുകാർ

വീട്ടുവളപ്പിലുള്ള ഞാവൽമരം, തെങ്ങ്, കവുങ്ങ്, ഇഞ്ചി, മഞ്ഞൾ ഉൾപ്പെടെയുള്ള കൃഷികളും പച്ചക്കറികളും നശിച്ചു.

Read more: ലോക്ക്ഡൗൺ കാലത്ത് ചൊരിമണലിൽ കഷ്ടപ്പെട്ട സർക്കാർ ജീവനക്കാരൻ നേടിയത് നൂറുമേനി വിളവ്