Asianet News MalayalamAsianet News Malayalam

പേമാരിയില്‍ കനത്ത നഷ്ടം: കഞ്ഞിക്കുഴിയിൽ കർഷകരുടെ കണ്ണീർ വീഴുന്നു

വിളവ് എടുത്തു കൊണ്ടിരുന്ന വെള്ളരി, മത്തൻ, ഇളവൻ, തണ്ണി മത്തൻ, വെണ്ട ,കുറ്റിപ്പയർ, ചെറുപയർ എന്നിവയെല്ലാം വെള്ളത്തിലായി.
 

agriculture loss in kanjikuzhi alleppey in heavy rain
Author
Kanjikuzhi, First Published May 16, 2021, 7:35 PM IST

കഞ്ഞിക്കുഴി:കഞ്ഞിക്കുഴിയിൽ കർഷകരുടെ കണ്ണീർ വീഴുന്നു. പെട്ടെന്നുണ്ടായ പേമാരിയിൽ കൃഷിയെല്ലാം വെള്ളത്തിലായി. ജൂൺ മാസം വരെ വിളവ് എടുക്കത്തക്ക രീതിയിലാണ് ഇവിടത്തെ കർഷകർ വിളവ് ഇറക്കുന്നത്. വിളവ് എടുത്തു കൊണ്ടിരുന്ന വെള്ളരി, മത്തൻ, ഇളവൻ, തണ്ണി മത്തൻ, വെണ്ട ,കുറ്റിപ്പയർ, ചെറുപയർ എന്നിവയെല്ലാം വെള്ളത്തിലായി.

ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവിടത്തെ കർഷകർക്കുണ്ടായത്. ഒന്നാം വാർഡിൽ മായിത്തറയിലെ ജൈവകർഷകനായ വി പി സുനിലിന് അൻപതിനായിരം രൂപയ്ക്ക് മുകളിലാണ് നഷ്ടം സംഭവിച്ചത്. രണ്ടായിരം ചുവട് വെണ്ട ആയിരം ചുവട് കുറ്റിപ്പയറും വെള്ളത്തിലായി.കൂടാതെ വെള്ളരി, തണ്ണി മത്തൻ, മത്തൻ എന്നിവയും വെള്ളം കയറി നശിച്ചു. പച്ചക്കറികൾക്ക് മികച്ച വില ലഭിക്കുന്ന അവസരത്തിലാണ് ഈ ദുരിതം വന്നത് കർഷകർക്ക് ഏറെ നിരാശയും മാനസിക ബുദ്ധിമുട്ടുമാണ്, ഇനി സർക്കാറിന്‍റെ എന്തെകിലും സഹായത്തിനായികാത്തിരിക്കുകയാണ് കഞ്ഞിക്കുഴിയിലെ കർഷകർ

Follow Us:
Download App:
  • android
  • ios