Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ കൃഷി ഓഫീസര്‍ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ

എം ജെ അനുരൂപിനെ ആണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

agriculture officer found dead inside quarters in idukki kattappana
Author
Kattappana, First Published Aug 17, 2022, 4:17 PM IST

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. എം ജെ അനുരൂപിനെ ആണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാവിലെ മുതൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുള്ളുവിള സ്വദേശിയാണ് അനുരൂപ്.  

അതേസമയം, ചേർത്തലയിൽ ഡോക്ടറെ വീടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്. ചേർത്തല ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശമുള്ള വീട്ടിൽ വൈകിട്ട് 6.45 ഓടെയാണ് സംഭവം.

വർഷങ്ങളായി ചേർത്തലയിൽ താമസിക്കുന്ന ഷാജിയുടെ സഹായത്തിന് ഒരു യുവതിയും മകളും സ്ഥിരമായി വരാറുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഇവർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അടുത്ത വീട്ടിൽ താമസിയ്ക്കുന്ന ഡോക്ടറുടെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം മോർച്ചറിയിലേയ്ക്ക് മാറ്റി. മരണത്തിൽ ദൂരൂഹതകളൊന്നും ഇല്ലെന്ന് ചേർത്തല ഡിവൈഎസ്പി ടി ബി വിജയൻ പറഞ്ഞു.

Read Also: തലസ്ഥാനത്ത്  അമിത വേഗതയിലെത്തിയ കാർ തലകുത്തനെ മറിഞ്ഞു! പിന്നാലെ കാറിലുളളവർ ഓടിരക്ഷപ്പെട്ടു

തിരുവനന്തപുരം നഗര മധ്യത്തിൽ അമിത വേഗതയിലെത്തിയ കാർ തലകുത്തനെ മറിഞ്ഞു. കവടിയാർ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനം റോഡിൽ നിന്നും മാറ്റി. 

Read Also: ഓണം 'പൊടി പൊടിക്കാൻ' ചാരായ നിര്‍മ്മാണം; 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടികൂടി നശിപ്പിച്ച് എക്സൈസ്

Follow Us:
Download App:
  • android
  • ios