സഹകരണ ബാങ്കിലെ ബാധ്യത അടച്ചു തീർക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് സലീലയും അശോകനും

കണ്ണൂർ: കിഴുന്നപാറയിൽ അസുഖബാധിതരായ ദമ്പതികളുടെ വീട് ജപ്തി ഭീഷണിയിൽ. വർഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് സലീലയും അശോകനും. സഹകരണ ബാങ്കിലെ ബാധ്യത അടച്ചു തീർക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് ഇരുവരും.

ഒരായുഷ്കാലം കൊണ്ട് സലിലയും അശോകനും കെട്ടിപ്പൊക്കിയ സ്വപ്നം. കടമെടുത്തും കൈയിലുള്ളത് കൂട്ടിവെച്ചും പണിതെടുത്തത് പക്ഷേ പകുതിക്ക് വീണുപോയി. അശോകന്റെ വൃക്കകളിലൊന്ന് പണിമുടക്കി. സലിലയ്ക്ക് ഹൃദയസംബന്ധമായ അസുഖം. പേസ്മേക്കർ ഘടിപ്പിക്കേണ്ടിവന്നു. ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

2017 ൽ എടക്കാട് സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം കടമെടുത്താണ് വീട് പണിതത്. രോഗം ബാധിച്ചതോടെ അടവു മുടങ്ങി. പലിശയും കൂട്ടുപലിശയുമായി ഏഴ് ലക്ഷത്തിലധികം രൂപയുടെ ബാധ്യത. സുമനസുകൾ സഹായിക്കണം. സ്വന്തം വീട്ടിൽ ബാധ്യതകളില്ലാതെ ഉറങ്ങണമെന്നാണ് ഇവരുടെ ആഗ്രഹം. 

SALILA CK

STATE BANK OF INDIA

A/C: 37856807686

IFSC: SBIN0070531 

YouTube video player