കല്ലെറിഞ്ഞ വ്യക്തിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുലർച്ചെ ആറേമുക്കാലോടെയാണ് സംഭവമുണ്ടായത്.

പാലക്കാട്: തെരുവുനായക്ക് എറിഞ്ഞ കല്ല് കൊണ്ട് പെയിന്റ് കടയുടെ ചില്ല് തകർന്നു. കൂറ്റനാട് സെന്ററിലാണ് സംഭവമുണ്ടായത്. പെയിന്റ് കടയുടെ മുൻവശത്തെ ചില്ലാണ് പൂർണമായും തകർന്നത്. കല്ലെറിഞ്ഞ വ്യക്തിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുലർച്ചെ ആറേമുക്കാലോടെയാണ് സംഭവമുണ്ടായത്. ഒരു തെരുവുനായ അവിടങ്ങളിൽ അലഞ്ഞുനടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. തെരുവുനായയെ ലക്ഷ്യംവെച്ചാണ് അതുവഴി പോയ ആള്‍ എറിഞ്ഞത്. എന്നാൽ കൊണ്ടത് പെയ്ന്‍റ് കടയുടെ ചില്ലിലാണ്. ഒൻപത് മണിയോടെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ചില്ല് പൂര്‍ണമായി തകര്‍ന്നു വീണിരിക്കുന്നത് ശ്രദ്ധിക്കുന്നത്. കള്ളനാണ് എന്നാണ് ആദ്യം കരുതിയയത്. എന്നാൽ പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തെരുവുനായയെ കല്ലെറിയുന്നത് കണ്ടെത്തിയത്. എന്നാൽ ആളുടെ മുഖം വ്യക്തമല്ല. 25000 രൂപയാണ് കടയുടമയ്ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടം. 

ഉന്നംപിഴച്ചു നഷ്ടം 25000 രൂപ; തെരുവ്നായയെ എറിഞ്ഞ കല്ല് കൊണ്ടത് പെയിന്റ് കടയുടെ ചില്ലിൽ