Asianet News MalayalamAsianet News Malayalam

പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂർവ്വ രോഗം; കുരുന്നുബാലനെ ചികിത്സിക്കാന്‍ സഹായം തേടുന്നു

തലച്ചോറില്‍ വൈറസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അശ്വിന്‍ ചികിത്സയിലാണ്. ചികിത്സയ്ക്കായി ഏകദേശം 10 ലക്ഷം രൂപ ഇനി ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്ത കൂലിപ്പണിക്കാരനായ സുമേഷിന് ഇത്രയും തുക സ്വപ്‌നം കാണുവാന്‍പോലും കഴിയുന്നതല്ല

alappuzha boy akash balan wants help for treatment
Author
Alappuzha, First Published Feb 7, 2019, 8:25 PM IST

ആലപ്പുഴ: അപൂര്‍വ്വമായ അസുഖത്തോട് മല്ലടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ അശ്വിന്‍സുമേഷ് (8) എന്ന കുരുന്നുബാലന്‍. ഇതിനായി കാരുണ്യമതികളായ സുമനസ്സുകളുടെ സഹായമില്ലാതെ മറ്റൊരുവഴിയും മാതാപിതാക്കളായ സുമേഷിന്റെയും സുമയുടേയും മുന്നിലില്ല. പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ അസുഖമാണ് സുമേഷിനെ ബാധിച്ചിരിക്കുന്നത്.

തലച്ചോറില്‍ വൈറസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അശ്വിന്‍ ചികിത്സയിലാണ്. ഇതിനകം വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി 5 ലക്ഷത്തോളം രൂപ ചെലവായി കഴിഞ്ഞു. തുടര്‍ ചികിത്സയ്ക്കായി ഏകദേശം 10 ലക്ഷം രൂപ ഇനി ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്ത കൂലിപ്പണിക്കാരനായ സുമേഷിന് ഇത്രയും തുക സ്വപ്‌നം കാണുവാന്‍പോലും കഴിയുന്നതല്ല.

ഈ നിര്‍ധന കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ജോസഫിന്റെ നേതൃത്വത്തില്‍ അശ്വിനുവേണ്ടി ചികിത്സാനിധി രൂപീകരിച്ചു. ഇതിനായി കൗണ്‍സിലര്‍ ചെയര്‍പേഴ്‌സണായി ഫെഡറല്‍ ബാങ്ക് കോണ്‍വെന്റ് സ്‌ക്വയര്‍ ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ 13310100212842, ഐ എഫ് എസ് സി കോഡ് എഫ് ഡി ആര്‍ എല്‍ 0001331. ഫോണ്‍: 9446049743 (വാര്‍ഡ് കൗണ്‍സിലര്‍).

Follow Us:
Download App:
  • android
  • ios