സി.കെ.വിനീതും സുശാന്ത് മാത്യുവും നയിച്ച ടീമുകള്‍ രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.
ആലപ്പുഴ: കേരളത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ആലപ്പുഴ ജില്ലാ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. അവശത അനുഭവിക്കുന്ന മുന്‍കാല താരങ്ങളെ സഹായിക്കുന്നതിനുള്ള ചാരിറ്റി മത്സരത്തില്‍ സി.കെ.വിനീതും സുശാന്ത് മാത്യുവും നയിച്ച ടീമുകള്‍ രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.
കലവൂര്‍ പ്രീതികുളങ്ങര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ കിക്കോഫ് ചെയ്തു. കേരളത്തിലെ പ്രശസ്തരായ 20 യുട്യൂബര്‍മാരുടെ പ്രദര്‍ശനമല്‍സരമായിരുന്നു ആദ്യം. ഇതിന് ശേഷമാണ് ഐഎസ്എല്‍, ഐ ലീഗ് താരങ്ങള്‍ പങ്കെടുത്ത വാശിയേറിയ മല്‍സരം നടന്നത്. മുഹമ്മദ് റാഫി, അനസ് എടത്തൊടിക, സുജിത്, ആസിഫ്, വി പി സുഹൈര്‍ തുടങ്ങിയവര്‍ ബൂട്ടണിഞ്ഞു. ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. നൂറുകണക്കിനാളുകളാണ് മത്സരം കാണാനെത്തിയത്. മത്സരം പിന്നീട് യുട്യൂബില്‍ സംപ്രേഷണം ചെയ്യും. ഇതില്‍ നിന്നുള്ള വരുമാനം അവശതയനുഭവിക്കുന്ന കായിക താരങ്ങള്‍ക്ക് നല്‍കും.
കൊവിൻ പോർട്ടലിലെ വിവര ചോർച്ച; അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

