മൂന്നാര്‍: ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ വാടക വീട്ടിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് മൂന്നാറിലെ മൂന്നംഗ കുടുംബം. വീട് മാറാൻ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. എന്നാൽ വീട്ടിൽ സൗകര്യക്കുറവുണ്ടെന്ന് അറിയിച്ച കുടുംബത്തോട് മാറാൻ ആവശ്യപ്പെട്ടതേയുള്ളൂവെന്ന് എസ് രാജേന്ദ്രൻ വിശദീകരിച്ചു.

എസ് രാജേന്ദ്രൻ എംഎൽഎയുടെ മൂന്നാർ ഇക്ക നഗറിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആതിരയും അമ്മയും അനിയത്തിയുമടങ്ങുന്ന കുടുംബം മൂന്ന് വർഷം മുന്‍പാണ് വീട് വാടകയ്ക്ക് എടുത്തത്. ലോക്ഡൗണിൽ വരുമാനമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് വീട് മാറണമെന്ന് ആവശ്യപ്പെട്ടാൽ എന്ത് ചെയ്യുമെന്ന് കുടുംബം.

അയൽക്കാരുമായി സ്വരച്ചേർച്ചയില്ലാത്തതും വീട്ടിൽ സൗകര്യങ്ങളില്ലെന്ന നിരന്തര പരാതിയും നിമിത്തമാണ്ണ് വീടൊഴിയാൻ ആവശ്യപ്പെട്ടതെന്ന് എസ്