കൊച്ചി: ആലുവയിൽ മുൻ ബാറുടമയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരി സ്വദേശി തോട്ടത്തിൽ ബാബുരാജിനെയാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ബാബുരാജ് നേരത്തേ ആലുവയിൽ പെരിയാർ എന്ന പേരിൽ ബാർ നടത്തിയിരുന്നു. തുടർന്ന് ബാർ പൂട്ടുകയും ബാബുരാജ് മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുകയുമായിരുന്നു.