Asianet News MalayalamAsianet News Malayalam

രോഗിയായ ഭാര്യയ്ക്ക് മരുന്ന് വാങ്ങാന്‍ പണമില്ല; റേഷനരി വിറ്റ് വയോധികന്‍, ദുരിത ജീവിതം

ആകെയുള്ള ആശ്വാസം  സര്‍ക്കാര്‍ നല്‍കുന്ന റേഷനരി മാത്രമാണ്. ചില ദിവസങ്ങളില്‍ ഈ റേഷനരി വിറ്റാണ് ഇസ്മായില്‍ ഭാര്യക്കുള്ള മരുന്നിന് പണം കണ്ടെത്താറുള്ളത്.  സൗത്ത് ഇന്ത്യന്‍ ആലപ്പുഴ ശാഖയില്‍ ഷമീമയുടെ പേരില്‍ അക്കൗണ്ടന്റുണ്ട്. അക്കൗണ്ട് നമ്പര്‍ 0145053000012193, IFSC CODE- SIBL0000145. ഫോണ്‍ 9744721818.

ambalappuzha native mohammed ismail family needs financial help for treatment
Author
Ambalappuzha, First Published Dec 25, 2020, 9:05 AM IST

അമ്പലപ്പുഴ: സ്വന്തമായി വീടും വരുമാന മാര്‍ഗ്ഗങ്ങളുമില്ലാതെ രോഗിയായ ഭാര്യയുമായി ദുരിത ജീവിതം പേറുകയാണ് മുഹമ്മദ് ഇസ്മായില്‍ (64)എന്ന വയോധികന്‍.  രോഗിയായ  ഭാര്യ ഷമീമയുമായി(54)  മുഹമ്മദ് ഇസ്മായില്‍  യാതനനിറഞ്ഞ ജീവിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍  പലതായി. ആകെയുള്ള ആശ്വാസം സര്‍ക്കാര്‍ നല്‍കുന്ന റേഷനരി മാത്രമാണ്. ചില ദിവസങ്ങളില്‍ ഈ റേഷനരി വിറ്റാണ് ഇസ്മായില്‍ ഭാര്യക്കുള്ള മരുന്നിന് പണം കണ്ടെത്താറുള്ളത്. 

കാക്കാഴം അരീപ്പുറത്ത് ഇക്ബാലിന്റെ വീട്ടില്‍ വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിട്ടറിയാവുന്ന വീട്ടുടമസ്ഥന്‍ വാടക വാങ്ങാറില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഷമീമ ആറ് വര്‍ഷത്തിലേറെയായി ശരീരം തളര്‍ന്ന നിലയിലാണ്. പാതിബോധ മനസിലാണ് ഷമീമയുടെ ജീവിതം. ദിവസവും മരുന്നും ഇന്‍സിലിനും ഷമീമയ്ക്ക് വേണം, കിടപ്പ് രോഗിയായതിനാല്‍ ഡയപ്പര്‍ ഉള്‍പ്പടെ വാങ്ങണം. 

മുന്‍പ് ചെമ്മീന്‍ പീലിംഗ് തൊഴിലാളിയായിരുന്നു ഷമീമ. ഇസ്മായിലിന് മത്സ്യ കച്ചവടവും കൂലിപ്പണിയുമൊക്കെയായിരുന്നു. മൂന്ന് പെണ്‍മക്കളേയും കല്യാണം കഴിപ്പിച്ചു.  ഇസ്മായിലിന്  ഹൃദ്രോഗം ബാധിച്ചതോടെ ഇപ്പോള്‍ ജോലിക്ക് പോകാനും സാധ്യമല്ല. രണ്ട് പേരും രോഗികളായതിനാല്‍ ഇളയമകള്‍ സജീനയാണ് ഇവരെ പരിചരിക്കുന്നത്. 

ഇവര്‍ക്ക് വീട് വെയ്ക്കാന്‍ പഞ്ചായത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും മൂന്ന് സെന്റ് സ്ഥലം കണ്ടെത്തി നല്‍കാന്‍ സാധിക്കാത്തതിനാല്‍  സ്വന്തമായി വീടെന്ന സ്വപ്നം അകലുകയാണ്. സൗത്ത് ഇന്ത്യന്‍ ആലപ്പുഴ ശാഖയില്‍ ഷമീമയുടെ പേരില്‍ അക്കൗണ്ടന്റുണ്ട്. അക്കൗണ്ട് നമ്പര്‍ 0145053000012193, IFSC CODE- SIBL0000145. ഫോണ്‍ 9744721818.

Follow Us:
Download App:
  • android
  • ios