കാക്കാഴം കുട്ടും മൂട്ടിൽ രത്നകുമാറിന്റെ നേതൃത്വത്തിൽ 44 കുടുംബങ്ങളാണ് പ്രദേശത്ത് പുലിമുട്ടോടു കൂടിയ കടൽഭിത്തി വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.ഈ വർഷം ഒക്ടോബർ 18നാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി ഈ വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിക്കുവാൻ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് നിർദേശം നൽകുകയായിരുന്നു

അമ്പലപ്പുഴ: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കടലാക്രമണ പ്രദേശം സന്ദർശിച്ച ജഡ്ജിക്കു മുന്നിൽ പരാതി പ്രളയം. അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.എച്ച്.പഞ്ചാബ് കേശനാണ് ഇന്ന് വളഞ്ഞ വഴിയിലെ കടലാക്രമണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.

കാക്കാഴം കുട്ടും മൂട്ടിൽ രത്നകുമാറിന്റെ നേതൃത്വത്തിൽ 44 കുടുംബങ്ങളാണ് പ്രദേശത്ത് പുലിമുട്ടോടു കൂടിയ കടൽഭിത്തി വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.ഈ വർഷം ഒക്ടോബർ 18നാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി ഈ വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിക്കുവാൻ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്നലെ ഉച്ചക്കു ശേഷം ജഡ്ജി വളഞ്ഞ വഴിയിൽ സന്ദർശനം നടത്തിയത്.

തകർന്ന കടൽഭിത്തി അദ്ദേഹം നേരിൽ കണ്ടു.തുടർന്ന് പരാതിക്കാരെയും നേരിൽ കണ്ടു. തങ്ങൾക്ക് പുലിമുട്ടോടു കൂടിയ കടൽഭിത്തി മാത്രം മതിയെന്ന് ഇവർ പറഞ്ഞു. പുലിമുട്ടോടു കൂടിയ കടൽഭിത്തി ഇല്ലാത്തതിനാൽ കടലാക്രമണ സമയത്ത് വീടിനുള്ളിൽ വരെ കടൽ ഇരച്ചുകയറുകയാണ്.ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.തുടർന്ന് ജഡ്ജി അമ്പലപ്പുഴയിലെ പുലിമുട്ടും നേരിൽ കണ്ടു.ജനുവരി നാലിന് റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറുമെന്ന് ജഡ്ജി പറഞ്ഞു.