മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.

തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന രോഗിയുടെ ആക്രമണത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് കുഴിയിലേക്ക് വീണു. മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആംബുലൻസ് ഡ്രൈവറെ രോഗി ആക്രമിച്ചപ്പോൾ വാഹനം നിയന്ത്രണം വിട്ടു കുഴിയിലേക്ക് വീഴുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അമലിന് അപകടത്തിൽ പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന രോഗി രക്ഷപ്പെട്ടു. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona