Asianet News MalayalamAsianet News Malayalam

മദ്യപാനത്തിനിടെ തർക്കം, സംഘട്ടനം; ചാലക്കുടിയിൽ 80 കാരൻ അടിയേറ്റ് മരിച്ചു

വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് ആണ് മരിച്ചത്. സുഹൃത്ത് ജോബിൻ (55) ആണ് ആക്രമിച്ചത്. 

An 80 year old man was beaten to death in Chalakkudy sts
Author
First Published Sep 23, 2023, 9:49 PM IST

തൃശൂർ:  മദ്യപാനത്തിനിടെയുണ്ടായ സംഘട്ടനത്തിൽ എൺപതുകാരൻ അടിയേറ്റ് മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് 80 കാരൻ അടിയേറ്റ് മരിച്ചത്. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് ആണ് മരിച്ചത്. സുഹൃത്ത് ജോബിൻ (55) ആണ് ആക്രമിച്ചത്. സംഘട്ടനത്തിൽ പരിക്കേറ്റ പ്രതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപാനത്തിനിടയുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios