വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസമെന്നും ഇവരുടെ രണ്ട് മക്കൾ വിദേശത്താണെന്നും മറ്റൊരു മകൾ ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ആലപ്പുഴ: ചെങ്ങന്നൂർ വെൺമണിയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡിൽ ആഞ്ഞിലിമൂട്ടിൽ വടക്കേതിൽ എ.പി ചെറിയാൻ (76) ഭാര്യ ലില്ലികുട്ടി ചെറിയാൻ (74) എന്നിവരെയാണ് രാവിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴരയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കാണപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് നാട്ടുകാർ ചേർന്ന് പൊലീസിൽ വിവരം അറിയിച്ചു. വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസമെന്നും ഇവരുടെ രണ്ട് മക്കൾ വിദേശത്താണെന്നും മറ്റൊരു മകൾ ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞദിവസം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ വീട്ടിൽ പണിക്ക് എത്തിയിരുന്നുവെന്നും ഇവരായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വെണ്മണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.