Asianet News MalayalamAsianet News Malayalam

കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീടിന് തീപിടിച്ചു, ജന്മനാ തളർന്ന മകനെ രക്ഷിച്ചത് നാട്ടുകാർ

ജന്മാനാ തക‍ർന്ന മകൻ സനിലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ആകെയുണ്ടായിരുന്ന വീടുകൂടി തകർന്നത്...

An elderly couple's house caught fire in Kollam
Author
Kollam, First Published Aug 29, 2021, 7:01 AM IST

കൊല്ലം: കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീടിന് തീപിടിച്ചു. തീപട‍ർന്നതോടെ അടുക്കളയുടെ മേൽക്കൂരയും വയറിംങ്ങും കത്തി നശിച്ചു. വീടിന്റെ ഭിത്തികളിലും പൊട്ടലുണ്ട്. അഞ്ചൽ സ്വദേശി ധ‍ർമ്മപാലന്റെ വീടിനാണ് തീപിടിച്ചത്. 

ജന്മാനാ തളർന്ന മകൻ സനിലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ആകെയുണ്ടായിരുന്ന വീടുകൂടി തകർന്നതെന്ന് ധർമ്മപാലൻ പറഞ്ഞു. തകർന്ന വീട് വീട് പുന‍ർനിർമ്മിച്ച് വാസയോ​ഗ്യമാക്കാൻ തുക ഒരുപാട് ചിലവാകും. 

ധർമ്മപാലന്റെയും ഭാര്യയുടെയും കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് സനിലിനെ രക്ഷപ്പെടുത്തിയത്. അഞ്ചൽ പൊലീസും അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 

Follow Us:
Download App:
  • android
  • ios