ഇയാൾ ഊന്നു വടി കൊണ്ട് ഭാര്യയെ കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് വൃദ്ധൻ പൊലീസിനോട് പറയുന്നത്...
കോട്ടയം: ഉഴവൂരിൽ 82 കാരിയായ ഭാര്യയെ (Wife) കൊന്ന് ഭർത്താവ് (Husband) കിണറ്റിൽ ചാടി. രാവിലെ ആറ് മണിയോടെയാണ് ഭാര്യയെ കൊന്ന് (Murder) ഭർത്താവ് കിണറ്റിൽ ചാടിയത്. ചേറ്റുകുളം സ്വദേശി ഭാരതി ആണ് മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഊന്നു വടി കൊണ്ട് ഭാര്യയെ കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് വൃദ്ധൻ പൊലീസിനോട് പറയുന്നത്. ഏറെ നാളായി ഭാരതി കിടപ്പ് രോഗി ആയിരുന്നു എന്നും കുറവിലങ്ങാട് പൊലീസ് അറിയിച്ചു.
Add Asianetnews as a Preferred Source

