അതേസനമയം വാഹനത്തിൽ എംഎല്‍എ ബോർഡ് ഉണ്ടായിരുന്നില്ലെന്നാണ് ടോൾബൂത്ത് ജീവനക്കാർ പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഷംസീറുമായി തര്‍ക്കിച്ച ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ടോള്‍ അടയ്ക്കുന്നത് സംബന്ധിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീറും ടോള്‍ ബൂത്ത് ജീവനക്കാരനും തമ്മില്‍ തര്‍ക്കം. വാഹനം തടഞ്ഞ് ടോള്‍ ചോദിച്ച ടോൾബൂത്ത് ജീവനക്കാരനായ സുനിലിനെ കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനം തടഞ്ഞ് ജീവനക്കാർ ടോൾ ആവശ്യപ്പെട്ടുവെന്ന് എ.എന്‍ ഷംസീര്‍ പറഞ്ഞു. എംഎല്‍എ ആണെന്ന് പറഞ്ഞിട്ടും ജീവനക്കാർ ടോൾ ആവശ്യപ്പെട്ടുവെന്നും ഷംസീര്‍ ആരോപിച്ചു. അതേസനമയം വാഹനത്തിൽ എംഎല്‍എ ബോർഡ് ഉണ്ടായിരുന്നില്ലെന്നാണ് ടോൾബൂത്ത് ജീവനക്കാർ പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഷംസീറുമായി തര്‍ക്കിച്ച ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.