ഡോക്ടറെ ഭീഷണിപ്പെടുത്തി; കാസർകോട് ജില്ലാ പഞ്ചായത്തംഗത്തിനെതിരെ വീണ്ടും കേസ്
മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

കാസർകോട്: മഞ്ചേശ്വരം എസ്ഐ അനൂപിനെ ആക്രമിച്ച കേസിലെ പ്രതിയും ജില്ലാ പഞ്ചായത്ത് അംഗവുമായ അബ്ദുൾ റഹ്മാനെതിരെ വീണ്ടും കേസ്. മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. മകളുടെ ചികിത്സക്കായി എത്തിയ ഇയാൾ ഡോക്ടറോടും ഫാർമസിസ്റ്റിനോടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാൽ ഡോക്ടർ കുറിച്ച മരുന്ന് ഫാർമസിയിൽ ഇല്ലാത്തതിനാൽ കാര്യങ്ങൾ ചോദിക്കുക മാത്രമാണുണ്ടായത് എന്നാണ് അബ്ദുൾ റഹ്മാൻ പറയുന്നത്.