Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ദമ്പതിമാരെ വീടുകയറി ആക്രമിച്ചതായി പരാതി

മദ്യലഹരിയിലായിരുന്ന യുവാക്കൾ ബന്ധുവായ നേഴ്സിങ്ങ്  വിദ്യാർത്ഥിനിയായ യുവതിയെ അസഭ്യം പറഞ്ഞത്  ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 

anti social elements attack family in alappuzha vallikkunnam
Author
Alappuzha, First Published Dec 4, 2019, 11:21 PM IST

വള്ളികുന്നം:  ബൈക്കിലെത്തിയ മൂന്നംഗ സംഘം ദമ്പതിമാരെ വീടുകയറി മര്‍ദ്ദിച്ചതായി പരാതി. ആക്രമണത്തില്‍ ദമ്പതിമാരുൾപ്പെടെ ആറ് പേർക്ക് മർദ്ദനമേറ്റു. ബന്ധുവായ പെൺകുട്ടിയുടെ  ഒന്നര പവന്റെ സ്വർണ്ണ മാല കവർന്നതായും പരാതിയുണ്ട്. വള്ളികുന്നം പളളിവിള  റജി ഭവനത്തിൽ റജിമോൻ (42), പിതാവ്  യശോധരൻ (68), ഭാര്യ റീജ (38), മക്കളായ അനന്ദു (18), നന്ദന (13), ബന്ധുവായ സജിത ( 21 ) എന്നിവർക്കാണ് മർദ്ദനമേറ്റത്. 

പരിക്കേറ്റവരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ റജിയുടെ വീടിന് മുന്നിൽ വെച്ചാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കൾ ബന്ധുവായ നേഴ്സിങ്ങ്  വിദ്യാർത്ഥിനിയായ യുവതിയെ അസഭ്യം പറഞ്ഞത് റജി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 

സംഭവത്തിൽ റജിയെയും യശോധരനേയും മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് തടസം പിടിക്കാനെത്തിയവരായിരുന്നു മറ്റുള്ളവർ. സംഭവത്തിൽ ബന്ധുവായ പെൺകുട്ടിക്കും റജിയുടെ മക്കൾക്കും തലയ്ക്ക് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്.

മദ്യലഹരിയിലായിരുന്ന യുവാക്കൾ ആശുപത്രിയിലെത്തി റജിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും പറയുന്നു.  സംഭവത്തിൽ വളളികുന്നം പള്ളിവിള സ്വദേശികളായ പ്രണവ് (21), കിരൺ (21), അമൽ (21) എന്നിവർക്കെതിരെ വ ളളികുന്നം പൊലീസിൽ പരാതി നൽകി.

Follow Us:
Download App:
  • android
  • ios