വീടിനുസമീപത്തെ 245-ാം നമ്പര്‍ എസ്എന്‍ഡിപിയില്‍ ചതയദിനത്തില്‍ പതാകയുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കുസുമ കുമാരിയുടെ ബന്ധുവും എസ്എന്‍ഡിപി സംരക്ഷണ സമിതിയിലെ ചിലരുമായി സംഘര്‍ഷമുണ്ടായിരുന്നു

അമ്പലപ്പുഴ: സാമൂഹ്യവിരുദ്ധര്‍ വീടിന്‍റെ ജനല്‍ചില്ലുകള്‍ തല്ലി തകര്‍ത്തു. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് 18 -ാം വാര്‍ഡ് കട്ടുങ്കല്‍ വെളിയില്‍ കുസുമ കുമാരി (48) യുടെ വീടാണ് അക്രമിച്ചത്. തിങ്കളാഴ്ച രാത്രി 11:30ഓടെയായിരുന്നു സംഭവം. പാചകക്കാര്‍ക്ക് സഹായിയായി ജോലി ചെയ്ത് ഉപജീവനം നടത്തുന്ന കുസുമകുമാരി തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ ഇവര്‍ കളിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജോലിയിലായിരുന്നു. വീടിനുസമീപത്തെ 245-ാം നമ്പര്‍ എസ്എന്‍ഡിപിയില്‍ ചതയദിനത്തില്‍ പതാകയുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കുസുമ കുമാരിയുടെ ബന്ധുവും എസ്എന്‍ഡിപി സംരക്ഷണ സമിതിയിലെ ചിലരുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രിയില്‍ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായതെന്ന് ആക്ഷേപമുണ്ട്. പുന്നപ്ര പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.