Asianet News MalayalamAsianet News Malayalam

കൊയ്ത്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട നെല്ല് വെള്ളം കയറ്റി മുക്കി; പിന്നിൽ സാമൂഹ്യവിരുദ്ധർ

നെൽകൂനയിൽ വെള്ളം കയറിയതോടെ സംഭരണം തടസ്സപ്പെട്ടു

anti socials drowned the paddy piled in the field after harvesting
Author
First Published Apr 15, 2024, 7:39 AM IST | Last Updated Apr 15, 2024, 7:39 AM IST

എടത്വ: കൊയ്ത് കഴിഞ്ഞ് പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹ്യവിരുദ്ധർ വെള്ളം കയറ്റി മുക്കി. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന എടത്വ നെടുമ്മാലി പാടത്ത് കൊയ്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട നെല്ലാണ് തൂമ്പ് തുറന്നുവിട്ട് വെള്ളം കയറ്റി മുക്കിയത്. കർഷകരായ പഴമാലി ബിന്നി, പറത്തറ ജോസി എന്നിവരുടെ നെല്ലാണ് വെള്ളത്തിലായത്. 

വെള്ളിയാഴ്ച കൊയ്ത്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട് മടങ്ങിയ കർഷകർ ഇന്നലെ രാവിലെ പാടത്ത് എത്തിയപ്പോഴാണ് നെല്ല് വെള്ളത്തിൽ മുങ്ങിയതായി ശ്രദ്ധയിൽ പെട്ടത്. കൂട്ടിയിട്ട നെല്ലിന്‍റെ അടിഭാഗം പൂർണ്ണമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. നെൽകൂനയിൽ വെള്ളം കയറിയതോടെ സംഭരണവും തടസ്സപ്പെട്ടു. കർഷകർ കൃഷി ഓഫീസറെ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കർഷകർ.

നെല്ല് കതിരിടും മുൻപ് പാടങ്ങളിൽ പൂത്ത് കുലച്ച് വരിനെല്ല്, കർഷകർക്ക് ദുരിതം

കഴിഞ്ഞ ദിവസം സമാന സംഭവം തലവടി കൃഷിഭവൻ പരിധിയിലെ ആനകിടാവിരുത്തി പാടത്ത് സംഭവിച്ചിരുന്നു. വിളവെടുപ്പ് നടക്കാനിരുന്ന ദിവസമാണ് തൂമ്പ് തുറന്ന് വെള്ളം കയറ്റി മുക്കിയത്. ഇതിനെതിരെ കർഷകനായ തലവടി ആനപ്രമ്പാൽ അഞ്ചിൽ പോൾ മാത്യു എടത്വ പോലീസിൽ പരാതി നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios