ഹരിപ്പാട് നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ യൂണിറ്റുമായി യഥാസമയം എത്തിയതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളിലേക്കുള്ള കുടിവെള്ള കണക്ഷന്റെ മീറ്റര്‍ പൈപ്പ് തകര്‍ത്ത് മോഷണം പോയിരുന്നു

ഹരിപ്പാട്: മഹാദേവികാട് ഗവണ്‍മെന്റ് യു പി സ്‌കൂളിന് എതിര്‍വശത്തുള്ള സ്ഥലത്തെ ഉണങ്ങിയ പുല്ലിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ക്ലാസ് സമയത്ത് പുകയും ചാരവും ക്ലാസ് മുറികളിലേക്ക് കയറിയതോടെ കുട്ടികള്‍ക്ക് ശ്വസിക്കുന്നതില്‍ അടക്കം ബുദ്ധിമുട്ടുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹരിപ്പാട് അഗ്‌നിശമന സേനാ വിഭാഗത്തെ വിവരം അറിയിച്ചു. ഹരിപ്പാട് നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ യൂണിറ്റുമായി യഥാസമയം എത്തിയതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളിലേക്കുള്ള കുടിവെള്ള കണക്ഷന്റെ മീറ്റര്‍ പൈപ്പ് തകര്‍ത്ത് മോഷണം പോയിരുന്നു.

സ്‌കൂളിന്റെ കിഴക്ക് വശത്തുള്ള തോട്ടില്‍ അറവ് മാലിന്യങ്ങള്‍ ഇരുട്ടിന്റെ മറവില്‍ ഇടുന്നതും പതിവാക്കിയിരിക്കയാണ്. നഴ്‌സറി വിഭാഗം മുതലുള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് നേരെയുള്ള അക്രമത്തില്‍ കുട്ടികളും രക്ഷിതാക്കളും പൊറുതിമുട്ടിയിരിക്കയാണ്.