Asianet News MalayalamAsianet News Malayalam

വന്യജീവി ഫോട്ടോഗ്രഫി മത്സരം; അപേക്ഷകള്‍ ക്ഷണിച്ചു

സെപ്‍തംബര്‍ 18 രാവിലെ 10 മുതല്‍ സെപ്തംബര്‍ 30 വൈകിട്ട് അഞ്ചു മണിവരെ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക്  ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും

Applications  invited for  Wildlife Photography Competition kerala
Author
Idukki, First Published Sep 17, 2019, 8:30 PM IST

ഇടുക്കി: വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ സെപ്‍തംബര്‍ 18 മുതല്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വനംവകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍.

കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത്  3000 പിക്സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്.  ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. സെപ്‍തംബര്‍ 18 രാവിലെ 10 മുതല്‍ സെപ്തംബര്‍ 30 വൈകിട്ട് അഞ്ചു മണിവരെ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക്  ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങള്‍ക്കും മല്‍സരം സംബന്ധിച്ച നിബന്ധനകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Follow Us:
Download App:
  • android
  • ios