Asianet News MalayalamAsianet News Malayalam

കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിൽ തർക്കം; പെരുമാതുറയിൽ പത്താം ക്ലാസുകാരന്റെ കുത്തേറ്റ് 16-കാരന് പരിക്ക്

കളിക്കുന്നതിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ അൻവറിനാണ് (16) കുത്തേറ്റത്
Argument between students while playing 16 year old injured after being stabbed by a class 10 student in Perumathura ppp
Author
First Published Oct 30, 2023, 9:50 PM IST

തിരുവനന്തപുരം: കളിക്കുന്നതിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ അൻവറിനാണ് (16) കുത്തേറ്റത്. കഴുത്തിൽ കുത്തേറ്റ വിദ്യാർഥി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പെരുമാതുറ മുതലപ്പൊഴി ബീച്ചിൽ ഫുട്ബാൾ കളിക്കുന്നതിനിടെയാണ് സുഹൃത്തുക്കളായ വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ സമീപത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പത്താം ക്ലാസുകാരനായ വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയായ അൻവറിനെ കുത്തുകയായിരുന്നു. കുത്തേറ്റ വിദ്യാർഥിയെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയക്ക് വിധേയമാക്കും.

Read more: ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Follow Us:
Download App:
  • android
  • ios