Asianet News MalayalamAsianet News Malayalam

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനടക്കം വേദിയായി; സെന്‍റ് മൈക്കിൾസ് ഗ്രൗണ്ട് വേലികെട്ടിയടക്കാനൊരുങ്ങി സൈന്യം

കണ്ണൂർ കന്റോൺമെന്റ് ഏരിയയിൽ സെൻറ് മൈക്കൽസ് സ്കൂളിന് മുന്നിലെ ഈ ഒന്നരയേക്കർ വരുന്ന മൈതാനത്തിന് ചുറ്റുമാണ് ഡിഎസ്സി ചുറ്റുമതിൽ നിർമിക്കുന്നത്. കണ്ണൂരിലെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ റാലി തുടങ്ങുന്ന സ്ഥലമായിരുന്നു സെൻമൈക്കിൾസ് സ്കൂളിന്റെ മുന്നിലെ ഈ ഗ്രൗണ്ട്.

army all set to build fencing in st michels school ground in kannur
Author
St.Michael's School Auditorium, First Published Jul 1, 2021, 2:18 PM IST

കണ്ണൂരിൽ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള സെന്റ് മൈക്കിൾസ് ഗ്രൗണ്ട് വേലികെട്ടിയടക്കുന്നതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും രംഗത്ത്. കലാ സാംസ്കാരിക രാഷ്ട്രീയ പരിപാടികൾ നടത്തുന്ന ഗ്രൗണ്ട് അടച്ചതോടെ സെന്റ് മൈക്കിൾ സ്കൂളിലേക്കുള്ള വഴിയും ഇല്ലാതാകുമെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് ഫെൻസിങ് ജോലികള്‍ താത്കാലികമായി നിർത്തി വച്ചു.

കണ്ണൂർ കന്റോൺമെന്റ് ഏരിയയിൽ സെൻറ് മൈക്കൽസ് സ്കൂളിന് മുന്നിലെ ഈ ഒന്നരയേക്കർ വരുന്ന മൈതാനത്തിന് ചുറ്റുമാണ് ഡിഎസ്സി ചുറ്റുമതിൽ നിർമിക്കുന്നത്. കണ്ണൂരിലെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ റാലി തുടങ്ങുന്ന സ്ഥലമായിരുന്നു സെൻമൈക്കിൾസ് സ്കൂളിന്റെ മുന്നിലെ ഈ ഗ്രൗണ്ട്. 2500 കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ബസുകൾ ഉൾപെട വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. പൗരത്വ പ്രതിഷേധത്തിനും ഈ ഗ്രൗണ്ട് വേദിയാക്കിയതോടെയാണ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ഗ്രൗണ്ടിന് ചുറ്റുമതിൽ തീർക്കാൻ തീരുമാനിച്ചത് എന്നാണ് സൂചന. പണി തുടങ്ങിയതോടെ സിപിഎം കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളുമെത്തി പ്രതിഷേധിച്ചു,

തർക്കം തുടർന്നതോടെ ഫെന്‍സിങ് ജോലിയില്‍ നിന്ന് സൈന്യം താത്കാലികമായി പിന്മാറി. പ്രതിരോധ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മതിൽ കെട്ടുന്നതെന്നും തീരുമാനം മാറ്റമണെങ്കിൽ കേന്ദ്രത്തെ സമീപിക്കുകയാണ് വേണ്ടതെന്നും ഡിഎസ്സി അധികൃതർ ജനപ്രതിനിധികളെ അറിയിച്ചു.ഗ്രൗണ്ട് ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട്  സെന്‍റ മൈക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും അയച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios