ആലപ്പാട് പഞ്ചായത്ത് മരുതൂര്‍കുളങ്ങര തെക്കു മുറിയില്‍ ആനന്ദഭവനില്‍ പ്രദീപി (48) നെയാണ് ആക്രമിച്ചത്. തലയ്ക്ക് മുറിവേറ്റ പ്രദീപിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അമ്പലപ്പുഴ: കാര്‍ തടഞ്ഞു നിര്‍ത്തി മൂന്നംഗ സംഘം പട്ടാളക്കാരനെ ആക്രമിച്ചതായി പരാതി. ആലപ്പാട് പഞ്ചായത്ത് മരുതൂര്‍കുളങ്ങര തെക്കു മുറിയില്‍ ആനന്ദഭവനില്‍ പ്രദീപി (48) നെയാണ് ആക്രമിച്ചത്. തലയ്ക്ക് മുറിവേറ്റ പ്രദീപിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ പുറക്കാട് പുന്തലക്ക് സമീപമായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രദീപിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന് അമ്മയുടെ സഹോദരി സുധ, സുധയുടെ മരുമകള്‍ ഹരിത എന്നിവരെ പുന്തലയിലെ വീട്ടില്‍ വിട്ട ശേഷം കാറില്‍ മടങ്ങുമ്പോള്‍ മറ്റൊരു കാറിലെത്തിയ മൂന്നംഗ സംഘം പ്രദീപ് സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ കാറില്‍ രക്ഷപെട്ടു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.