Asianet News MalayalamAsianet News Malayalam

യുട്യൂബില്‍ നോക്കി വാറ്റുചാരായം ഉണ്ടാക്കി, കയ്യോടെ പൊക്കി പൊലീസ്

വീടിനോട് ചേര്‍ന്നായിരുന്നു പ്രഷര്‍ കുക്കറിൽ വാറ്റുചാരായം ഉണ്ടാക്കാൻ ശ്രമിച്ചത്
arrack making with the help of youtube video, two arrested
Author
Cochin, First Published Apr 15, 2020, 1:31 PM IST
കൊച്ചി: കൊവിഡ് ലോക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ മദ്യം കിട്ടാതായതോടെ യുട്യൂബില്‍ നോക്കി വാറ്റുചാരായം ഉണ്ടാക്കാൻ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിലായി. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ വിഷ്ണു, റിക്സണ്‍ എന്നിവരാണ് പിടിയിലായത്. വിഷ്ണുവിന്‍റെ വീടിനോട് ചേര്‍ന്നായിരുന്നു പ്രഷര്‍ കുക്കറിൽ വാറ്റുചാരായം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതോടെ ചേരാനല്ലൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വിഷ്ണുവിനെയും റിക്സണെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.  
Follow Us:
Download App:
  • android
  • ios